പുഴയിലെന്നു കരുതി
ടാറിൽ വീണ
ഒരു മണ്ടൻ മഴത്തുള്ളിയുടെ
ശുണ്‌ഠി കേട്ട്
ഞാൻ
തിരിഞ്ഞുനോക്കിയപ്പോൾ
ഒരു പഴയ സഖാവ്
അമ്പലപ്പുഴ കഴിഞ്ഞ്
പുന്നപ്രയിലേയ്‌ക്കു നടക്കുന്നു
തനിച്ച്
Generated from archived content: poem3_dec21_07.html Author: kg_sankarapilla