കാറ്റാടിയിലക-
ളുതിർന്നു
വീഴുമ്പോൾ
ദൈവത്തിന്റെ
മണിയടി മുഴങ്ങുന്നത്
എനിക്കു കേൾക്കാം
കാറ്റാടി നിറഞ്ഞ
ഒരു പർവ്വതത്തെ വിശ്വസിച്ച്
ഞാനെന്നും ആകാശമിറങ്ങുന്നു.
കാറ്റാടി വീഴാത്ത ഒരു ദിവസം
എനിക്കാകാശം മുട്ടിപ്പോകും.
Generated from archived content: poem3_jan6_07.html Author: kavitha_balakrishnan