ദൈവം

പൂജാരി നടയടച്ചു പോയിരുന്നു, ഭക്തർ പിരിഞ്ഞിരുന്നു. അമ്പലപ്പരിസരത്ത്‌ സംശയകരമായ വിധത്തിൽ ഒരാൾ അടുത്തു ചെന്നു സൂക്ഷിച്ചു നോക്കി. കറുപ്പോ വെളുപ്പോ അല്ല നിറം. പൊക്കമോ പൊക്കക്കൂറവോ ഇല്ല, മുഷിഞ്ഞ വേഷം, ചീകിയൊതുക്കാത്ത മുടി, വിടർന്ന കണ്ണുകൾ, ഗൗരവമോ ഗൗരവക്കുറവോ ഇല്ലാത്ത ഭാവം.

‘നിങ്ങൾ ആരാണ്‌?’ ഞാൻ ചോദിച്ചു. ‘ദൈവം’ – മറുപടി.

Generated from archived content: story1_nov13_09.html Author: karur_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here