കടയേണ്ടാത്ത കടൽ

കുലുങ്ങിക്കുലുങ്ങിപ്പൊഴിയുന്ന

നിന്റെ സ്‌നേഹാമൃതം.

അത്‌ കൈക്കുമ്പിളിലാക്കി-

ക്കുടിക്കുമ്പോൾ

എന്റെ വർത്തമാനകാലം

മരിക്കുന്നില്ല.

ഭൂതകാലത്തിന്‌ ഭാവിയിലേയ്‌ക്കു പറക്കുവാൻ

ആയിരം ചിറകുകൾ, സ്‌നേഹമയം!

അങ്ങനെ സ്‌നേഹക്കടലുകൾ ഉണ്ടാവുമ്പോൾ

സ്‌നേഹശായിയായി ഓരോ ജീവനും

അപ്പോൾ കടൽ കടയേണ്ടതില്ല.

Generated from archived content: poem3_june7.html Author: karunakaran_puthussery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here