തീ പറഞ്ഞത്‌

പെരുങ്കൊല്ലനോട്‌

തീ പറഞ്ഞുഃ

ഇരുമ്പി​‍െൻ നാരുകൾ

എന്റെ ആമാശയത്തിൽ

വേഗം ദഹിക്കുമെന്ന്‌

നീ കരുതുന്നു.

സർവ്വഭക്ഷകനായ എനിക്ക്‌

നരമാംസം തന്നെയാണ്‌, ഇപ്പോൾ

ഏറ്റം ഹരവും പഥ്യവും

അവന്റെ എല്ലും തലയോടും നാവും

എന്റെ വായ്‌ക്കകത്ത്‌

പൊട്ടിത്തെറിക്കുമ്പോൾ

ഞാൻ ഉന്മാദിയാവും

എന്നെ ചൂഷണം ചെയ്യുന്ന

നീയുമൊരു നാൾ

എന്റെ ഉമിനീരിലലിയും

Generated from archived content: poem12_dec21_07.html Author: karunakaran_puthussery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here