ദൈവത്തിന്റെ ആഘോഷം

ബാറിന്റെ ഒരു കോണിൽ മൂന്ന്‌ മതനേതാക്കന്മാർ ഒത്തുകൂടി. അവർ പദ്ധതിയിട്ട ഒരു കലാപം ജനങ്ങൾ പിച്ചിച്ചീന്തിയതിന്റെ നിരാശത അവരുടെ വാക്കുകളിൽ മുഴച്ചു നിന്നിരുന്നു. അപ്പോഴായിരുന്നു അതിലൊരാൾ, ബാറിന്റെ മറ്റൊരു കോണിൽ ആർത്തുല്ലസിച്ചിരിക്കുന്ന വേറെ മൂന്നുപേരെ കണ്ടത്‌. നേതാക്കന്മാർക്ക്‌ ആ മുഖങ്ങൾ വളരെ പരിചയമുളളതായി തോന്നി. നേതാക്കന്മാർ അവരെ പരിചയപ്പെടാനായി അവർക്കരികിലേക്കു ചെന്നു.

“എന്റെ പേര്‌ കൃഷ്‌ണൻ….എന്റെ പേര്‌ യേശുക്രിസ്‌തു…. എന്റെ പേര്‌ അളളാഹു….”

ആ മൂന്നുപേരെയും പരിചയപ്പെട്ട നേതാക്കന്മാർ സ്‌തബ്‌ധരായി നിന്നു. അപ്പോൾ കൃഷ്‌ണൻ പറഞ്ഞു.

ജനങ്ങൾ നിങ്ങളെ ആട്ടിയോടിച്ചത്‌ ഒന്ന്‌ ആഘോഷിക്കാനായി ഒത്തുകൂടിയതാണ്‌ ഞങ്ങൾ.“

Generated from archived content: story2_may.html Author: karakulam_anil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here