കുട്ടികളെ വായനയുടെ ലോകത്തേയ്‌ക്കു കൂട്ടിക്കൊണ്ടുപോകാനും അവിടെ വിഹരിക്കാനും സഹായകമായ ഭാഷയും ശൈലിയും ബാലസാഹിത്യകൃതികൾക്ക് അത്യന്താപേക്ഷിതമാണ്. അങ്ങനെയല്ലാത്ത കൃതികളെ കൃത്രിമാവയവങ്ങളെ മനുഷ്യശരീരം ബഹിഷ്‌കരിക്കുന്നതുപോലെ ബാലമനസ്സുകൾ തളളിക്കളയും. ബാലസാഹിത്യത്തിൽ പക്ഷികളും മൃഗങ്ങളും കഥാപാത്രങ്ങളായിരിക്കണം എന്ന പതിവുരീതിയിൽ നിന്ന് വ്യത്യസ്‌തമായിട്ടുളളതാണ് ഈ സമാഹാരത്തിലെ പത്തുകഥകളും. ചിരിയും ചിന്തയുമുണർത്തി വായന ആസ്വാദ്യമാക്കിത്തീർക്കുന്ന വേറിട്ടൊരു ശൈലിയിൽ രചിച്ചിരിക്കുന്ന ഈ കഥകൾ തീർച്ചയായും കുട്ടികൾ ഇഷ്‌ടപ്പെടാതിരിക്കില്ല.
പ്രസാഃ പൂർണ്ണ. വില ഃ 30 രൂ.
Generated from archived content: bookreview4_mar29_06.html Author: kappil_vijayan