മൗനവും വാചാലതയും മുഖമുദ്രയാക്കിയ 29 കവിതകളാണ് അരവിന്ദന്റെ ‘പ്രവചനങ്ങളുടെ രാത്രി’യിൽ. ബലിയർപ്പിക്കാനും ബലിമൃഗത്തിന്റെ മുറിവുകളെ രഹസ്യബിംബങ്ങളാക്കാനുളള തീവ്രാസക്തി ഓരോ കവിതയ്‌ക്കും അസാമാന്യ ഭംഗിയേകിയിരിക്കുന്നു. ആന്തരികലോകത്തിൽ കാരുണ്യം കരകവിഞ്ഞൊഴുകുമ്പോൾ ബാഹ്യപ്രപഞ്ചത്തിലെ കൊടുംക്രൂരതകൾ കവിയെ വല്ലാതെ അലോസരപ്പെടുത്തുന്നു. ബാഹ്യലോക വ്യവഹാരം ആശങ്കകൾ മാത്രം സമ്മാനിക്കുമ്പോൾ സ്വസ്ഥനായിരിക്കാനാവുന്നില്ലെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് കവി. ശുദ്ധ കാല്‌പനികത്വവും താളവൃത്ത ബോധവുമുളള കവി കവിതയിലെ പരീക്ഷണങ്ങളോടുളള വിപ്രതിപത്തി തുറന്നു പറയാനും മടിക്കുന്നില്ല. കവിയുടെ ക്രമാനുഗതമായ വളർച്ചയെ വിളിച്ചറിയിക്കുന്നവയാണ് ഇതിലെ ഓരോ കവിതയും.
പ്രസാഃ കറന്റ്, കോട്ടയം, വില ഃ 35 രൂ.
Generated from archived content: bookreview3_feb10_06.html Author: kappil_vijayan
Click this button or press Ctrl+G to toggle between Malayalam and English