മേലൂർ വാസുദേവൻ രചിച്ച കാലമേ നീ വിജയൻ

മഹാഭാരത കഥയെയും കഥാപാത്രങ്ങളേയും വ്യത്യസ്ത കോണിലൂടെ നോക്കിക്കണ്ട എഴുത്തുകാർ ഏറെയുണ്ട്‌. കേട്ടറിഞ്ഞതൊക്കെ പൊളിയായിരുന്നെന്നും അതിശയോക്തിയാൽ നമ്മെ വിഭ്രമിപ്പിക്കുകയായിരുന്നെന്നും പച്ചയായ ജീവിതം മറ്റൊന്നായിരുന്നെന്നതും ചരിത്രസത്യം. ചതിയനും ക്രൂരനും മനസ്സാക്ഷിയില്ലാത്തവനും എന്നൊക്കെ കരുതപ്പെട്ട അശ്വത്ഥാമാവ്‌ മേലൂർ വാസുദേവന്റെ മനക്കണ്ണിൽ തീർത്തും മറ്റൊരാളാണ്‌.

പിതാവിൽ നിന്നുപോലും അവഗണനയും അവഹേളനവും ഏറ്റുവാങ്ങിയ ആ ശ്രേഷ്ടാചാര്യപുത്രന്റെ അപകർഷതാബോധം നന്മയും നീതിബോധവും പ്രകാശിപ്പിക്കാൻ തടസ്സമായി. കലാസാക്ഷിയെപ്പോലെ വർത്തിച്ച വ്യാസഭഗവാനും കല്‌പാന്തകാലത്തോളം ശാപഭാരവും പേറി അലയാൻ വിധിക്കപ്പെട്ട അശ്വത്ഥാമാവിന്റെ മുന്നിൽ നമ്രശിരസ്‌കനായി പോകുന്നു. മഹാഭാരത കഥകൾക്ക്‌ ഏറെ ഭാഷ്യങ്ങൾ കണ്ടിട്ടുള്ള വിദേശ സാഹിത്യത്തിനുപോലും, യുദ്ധത്തിന്റെ നിരർത്ഥക സ്വയം ബോദ്ധ്യപ്പെട്ട ഈ അശ്വത്ഥാമാവിനെ പരിചയപ്പെടുത്തി കൊടുക്കേണ്ടതുണ്ട്‌ എന്ന്‌ തോന്നിപ്പോകുന്നു.

പ്രസാഃ പൂർണ്ണ

വിലഃ 20 രൂ

Generated from archived content: book3_sept07_06.html Author: kappil_vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here