എൻ.കെ. ദേശം രചിച്ച മുദ്ര

എല്ലാം നേരെചൊവ്വേയായി ജീവിതം ശാന്തസുന്ദരമാകുമെന്ന്‌ പ്രത്യാശിക്കവെ അതിനു വിരുദ്ധമായി പരിണമിക്കുന്നതു കാണുമ്പോൾ പൊട്ടിത്തെറിക്കുകയും ചിലപ്പോൾ നിസ്സഹായനായി നോക്കി നിൽക്കുകയും ചെയ്യേണ്ടിവരുന്നവന്റെ ഉത്‌ക്കണ്‌ഠയും പ്രലപനങ്ങളുമാണ്‌ ‘മുദ്ര’യിലെ കവിതകൾ. പുതിയ കവിതാശൈലിയിൽ നിന്ന്‌ വേറിട്ട്‌ ശില്‌പഭദ്രതയും ഭാവവും പുലർത്തുന്നതാണ്‌ എൻ.കെ.ദേശത്തിന്റെ രീതി. പ്രകൃതിയിലേക്ക്‌, നാടോടികളുടെ പാട്ട്‌, കളിയരങ്ങിൽ എന്നിവ ശ്രദ്ധേയങ്ങൾ. അനുവാചകരിൽ കാവ്യമുദ്ര പതിപ്പിക്കുന്നതാണ്‌ മിക്ക കവിതകളും. കാല്‌പനികതയുടെ കനലാട്ടവും ഭാഷയും തെളിമയും ദേശത്തിന്റെ കാവ്യസവിശേഷമുദ്ര തന്നെയാണ്‌.

പ്രസാഃ കറന്റ്‌, കോട്ടയം

വില ഃ 70 രൂ.

Generated from archived content: book3_april15_08.html Author: kappil_vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here