നീലപത്മനാഭന്റെ കവിതകൾ

തമിഴിലും മലയാളത്തിലും ഒരുപോലെ കവിതയും കഥയും നോവലുമെഴുതി ഖ്യാതി നേടിയ ആളാണ്‌ നീലപത്മനാഭൻ. അദ്ദേഹത്തിന്റെ 47 കവിതകളാണീ സമാഹാരത്തിൽ. സമകാല ജീവിതസമസ്യകൾ വിരോധാഭാസം കലർത്തി കോറിയിട്ടിരിക്കുന്നു; നിർമ്മമത്വം പുലർത്തിക്കൊണ്ട്‌. വായനക്കാരന്റെ അനുഭൂതിക്ക്‌ വിഘ്‌നം വരുത്തുന്ന അധിക പ്രസ്‌താവനകളൊന്നുമില്ലാതെ കവിതകൾ പരമാവധി കുറുക്കിയിരിക്കുന്നു. ആധുനിക ഭാരതീയ ജീവിതത്തിന്റെ വൈകൃതം കവിയിലുണർത്തുന്ന നർമ്മവും കാരുണ്യവും അമർഷവും പ്രകടമാക്കുന്നവയാണ്‌ മിക കവിതകളും.

പ്രസാഃ വിശ്വം, വിലഃ 30 രൂ.

Generated from archived content: book3_apr13.html Author: kappil_vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here