എൻ.എം മുഹമ്മദലി രചിച്ച ശവമുറിയിലെ ജോലി

വായനക്കാരനെ ഒട്ടും വിഭ്രമിപ്പിക്കാതെ മനസ്സിലേക്കിറങ്ങിച്ചെല്ലുന്ന 12 കഥകളാണ്‌ ഈ സമാഹാരത്തിലുള്ളത്‌. മനോരോഗ ചികിത്സകനായ കഥാകാരൻ വ്യക്തിയിലൂടെ സമൂഹത്തിന്റെ വൈകല്യങ്ങൾ തിരിച്ചറിയുന്നു; സാമൂഹിക യാഥാർത്ഥ്യങ്ങളെ കണ്ടറിയുന്നു. ആതുര ശുശ്രൂഷ രംഗത്തെ മൂല്യച്യുതിയും പുത്തൻതലമുറയുടെ സങ്കുചിതത്വവും ആഗോളവൽക്കരണ സൃഷ്ടിയായ കുടിലതന്ത്രങ്ങളുമൊക്കെ ധന്യാത്മക ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു. വർഗ്ഗീയതയും പ്രാന്തവൽക്കരിക്കപ്പെട്ട അടിത്തട്ടുകാർ പുലർത്തുന്ന മാനവികതയും തെളിമയാർന്ന കണ്ണുകളിലൂടെ അദ്ദേഹം നോക്കി കാണുന്നു. ഹാസ്യവും കരുണവും ഇടകലർന്ന ഈ കഥകൾ സമകാലീന ലോകത്തിനു നേരെ പിടിച്ച കണ്ണാടിയാണ്‌.

വില ഃ 50രൂ.

പ്രസാ ഃ കറന്റ്‌

Generated from archived content: book1_july5_07.html Author: kappil_vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here