മഴുസ്മൃതി

പിതാ രക്ഷതിഃ

തുറന്ന ജയിലിൽ

നിതാന്ത നിരീക്ഷണത്തിൽ;

അനിശ്ചിത കാലം.

ഭർത്താ രക്ഷതിഃ

ജീവപര്യന്തം കഠിന തടവ്‌

ക്ലിപ്തം.

പുത്രോ രക്ഷതിഃ

ഇഞ്ചോടിഞ്ച്‌

മരണം വരെ തൂക്കിക്കൊല

അവശേഷിക്കുന്നവർക്ക്‌

അന്ത്യകൂദാശ

(പരോൾ അനുവദിക്കുന്നതല്ല)

നഃ സ്ര്തീ സ്വാതന്ത്ര്യമർഹതി.

Generated from archived content: poem18_feb2_08.html Author: kanimol

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here