മുണ്ടൂരിന്റെ ചിരി

ഒരിക്കൽ ഫോണിന്റെ മറ്റേതലയ്‌ക്കൽ ഇ. പി. (മുണ്ടൂർ കൃഷ്ണൻകുട്ടി)

‘ആവൂ! എത്രതവണയായി’ വിളിക്ക്‌ണൂന്നോ! കിട്ടേണ്ടേ? ശ്ശി തവണ ടെരിഫോൺകാരെ മനസ്സാ ശപിക്കുകയും ചീതു.!‘

’ന്നാൽ നമ്പ്രൊറ്റെ തെറ്റീട്ട്‌ണ്ടാവും‘.

’അയ്യേയ്‌! നിയ്‌ക്ക്‌ കാളിദാസന്റെ നമ്പൃ തെറ്റേയ്‌! 678553 നിയ്‌ക്ക്‌ ബൈഹാർട്ടാ.‘

ഇങ്ങേ തലയ്‌ക്കൽ ചിരിയൊതുക്കി ഞാൻ പറഞ്ഞുഃ ’നമ്പൃ ശര്യന്നെ. പക്ഷെ അത്‌ പിൻകോഡാ‘.

പിന്നെ മുണ്ടൂരെ പിഷാരത്തെ സർവ്വത്ര പഴുതുകളും അടച്ചുകൊണ്ടുള്ള നീണ്ടപൊട്ടിച്ചിരി.

ഇപ്പോഴും ഫോണെടുക്കുമ്പോൾ എനിക്ക്‌ ആ ചിരി കേൾക്കാം.

Generated from archived content: essay1_sept7_06.html Author: kalidas_puthumana

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here