എം.ജി.എസിന്റെ ഈ കൃതിക്ക് അവതാരിക എഴുതിയത് എം.ആർ. ചന്ദ്രശേഖരനാണ്. താനും എം.ജി.എസും സമാന ഹൃദയരാണെന്നദ്ദേഹം പറയുന്നത് തിളച്ചും ശരിതന്നെ. നീണ്ട അവതാരികയിൽ, സി.പി.ഐ. എന്നതിന്റെ ബ്രാക്കറ്റിൽ ‘എം’ എന്തിനാണെന്നദ്ദേഹം ചോദിക്കുന്നു. മാർക്സിസമില്ലാതെ കമ്യൂണിസമുണ്ടോ? തന്റെ പാർട്ടിയുടെ പേരിലും (സി.എം.പി.) ‘എം’ ഉണ്ടെന്നത് അദ്ദേഹം മറന്നോ? എം.ജി.എസ് ആദ്യാവസാനം സി.പി.ഐ.(എം) നെയും ഇ.എം.എസിനെയും അതിരൂക്ഷമായും അകാരണമായും വിമർശിക്കുന്നു. പക്ഷേ, പലവാദങ്ങളും ഫാൾസ് സില്ലോജിസം ആയി മാറുകയാണ്. വ്യാജനാമങ്ങളിൽ തന്നത്താൻ സ്തുതിക്കുന്ന ആളായിരുന്നുപോലും ഇ.എം.എസ്! “തനിക്കും ബന്ധുക്കൾക്കും ഒട്ടേറെ ഷെയറുകളുളള പ്രസിദ്ധീകരണ സ്ഥാപനങ്ങളിലൂടെ…”, “അവർ (സ്വാതന്ത്ര്യസമര സേനാനികൾ-ലേ.) പാർട്ടിക്കുവേണ്ടി സ്വത്തുക്കൾ എഴുതിക്കൊടുത്ത് പലവിധത്തിലായി പലിശ ഈടാക്കാനുളള ബുദ്ധി കാണിച്ചില്ല.” എന്നൊക്കെ ഇ.എം.എസിനെപ്പറ്റി എഴുതാനുളള മൂഢധൈര്യം ഗ്രന്ഥകാരനുണ്ട്. ചരിത്രകാരനെന്നു പെരുമയുളള എം.ജി.എസ്. പുസ്തകത്തിലുടനീളം ഒരു മൂന്നാംകിട രാഷ്ട്രീയക്കാരനായി അലറുകയാണ്.
പ്രസാഃ പൂർണ്ണ. വിലഃ 80 രൂ.
Generated from archived content: book2_jan29.html Author: kadathanatt_narayanan