അസ്ഥിയും മനസ്സും ഉരുക്കിയെടുത്ത കവിതകളാണ് എ.അയ്യപ്പന്റേത്. ‘കുട്ടികളും രക്തസാക്ഷികളും’ എന്ന ഈ കൃതിയിലും ഇങ്ങനെ ഉരുക്കിയെടുത്ത ജീവാക്ഷരങ്ങളാണ്. കവിതയ്‌ക്ക് യാഥാസ്ഥിതികമായ ചിട്ടകളോ സ്വരൂപങ്ങളോ ആവശ്യമില്ലെന്നും അനുഭവതീക്ഷ്‌ണതയിൽ വെന്തു പാകമാകുന്ന അക്ഷരങ്ങൾ മതിയെന്നും അയ്യപ്പൻ ആർത്തിച്ച് ഓർമ്മിപ്പിക്കുന്നു. ഈ കൃതിയിലെ ഓരോ കവിതയിലും അയ്യപ്പന്റെ നിർമ്മലമായ ഉളള് കാണാം. ‘നഞ്ച്, മൃഗയ, വീടൊരു കടൽ, നീതിയ്‌ക്കൊരു നിഘണ്ടു, ശംഖും മുദ്രയും, സാക്ഷിയുടെ കണ്ണുകൾ എന്നീ കവിതകൾ വർത്തമാനകാല കവികളിൽ(?) പലരും ആവർത്തിച്ച് വായിച്ചു പഠിക്കേണ്ടതാണ്.
പ്രസാഃ ഫേബിയൻ, വില – 50 രൂ.
Generated from archived content: bookreview2_feb10_06.html Author: jayachandran_panayara