പരുന്തുകളുടെ കാലം

ചെറിയൊരു കുരുവി-

വലിയ പരുന്തിനോടിങ്ങനെ

ചോദിച്ചു-

“എന്നോടു യുദ്ധത്തിനാണോ

നിൻ ഭാവം?”

വെറുതെ ചിരിച്ച്‌ പരുന്ത്‌

ചുമലിൽ കൈവെച്ച്‌

മറുപടിയിങ്ങനെ പറഞ്ഞു-

“പ്രിയ സുഹൃത്തേ! നിന്നോടെ

ന്തിനു യുദ്ധം.

നീയെനിക്കിന്നത്തെ ‘ഇര’യായ്‌

ഭവിക്കും.”

Generated from archived content: poem15_may17.html Author: janakikutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here