ആത്മഗതം

പേരറിയാത്ത കാട്ടുചെടിയുടെ

പൂവാണ്‌ ഞാൻ

ആരും നനയ്‌ക്കാതെ,

ആരും മണക്കാതെ

വാടാതെ നിൽക്കുന്ന

പൂവാണു ഞാൻ.

വേലിയില്ലാതെ, മതിലുകളില്ലാതെ

വാനിന്നുചോട്ടിൽ

വെളിമ്പറമ്പിങ്കലായ്‌

വാടാതെ വാഴുന്നു ഞാൻ

വെറും പൂവാണു ഞാൻ.

Generated from archived content: poem8_aug7_07.html Author: iyyankottu_sreedharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English