എല്ലാം കഴിഞ്ഞ് തിരയടങ്ങീടുന്നു.
വെൺചാരമായ ചുടല, കടപ്പുറം
അക്കരെയില്ലാത്തൊരബ്‌ധിക്കുമപ്പുറം
കുത്തിക്കെടുത്തിയതാരാണ്, സൂര്യനെ.
ഇന്നലെ കേട്ട നിലവിളി, മാറ്റൊലി-
യെന്നപോൽ കാതിലലയടിക്കുന്നുവോ?
ഭദ്രമെന്നോർത്തൊരു പളളിയും കോവിലും
നിഷ്‌ഫലമെന്നു തിരുത്തും പ്രകൃതിയെ
സാധുവാം മർത്ത്യൻ തിരിച്ചറിഞ്ഞീടുന്ന-
കാലം! സുനാമി ഗുണപാഠമായിതോ!
Generated from archived content: poem3_may17.html Author: iyyankottu_sreedharan