ഉരഗങ്ങൾ ഉറയൂരുംപോലെ
ഉടുപ്പുകൾ തിരികെത്തന്നു
യൗവനം
മുഖമേഘം പോരാഞ്ഞമ്പിളി
ചിരി താഴെച്ചിതറി നിലാവായ്
കണ്ണുകളിടനീണ്ടു തലോടും
കാഴ്‌ചകളുടെയറ്റം വരെയും
അറിയുന്നതുമറിയാത്തതുമുള്ളകലം
താനേയലിയും
ഒരു വിരലിൽ തൂങ്ങി
അപാരസമുദ്രം താണ്ടുമ്പോൾ
ഒരുപാടു കരം ചേർത്താരോ
ചേർത്തുപിടിച്ചതുപോലെ
ഒരുമയുടെ പാട്ടിൻ തോണിയിൽ
ആഴി കടത്തിയ പോലെ.
Generated from archived content: poem3_mar4_11.html Author: indira_asok