സ്‌നേഹത്തിന്റെ മന്ത്രച്ചരടിൽ കോർത്തുകെട്ടിയ ജീവിതങ്ങളെയാണ് ശാരദ ചൂളൂർ അനുവാചകന്റെ മുന്നിൽ അവതരിപ്പിക്കുന്നത്. ഒരുപക്ഷേ തൊങ്ങലും കിന്നരിത്തലപ്പാവും വച്ച കാവ്യഭാഷയെ ഈ കഥാപുസ്‌തകത്തിൽ കണ്ടെന്നു വരില്ല! ഇരുട്ടിൽ ഒരു കീറു നിലാവുപോലെ വന്നെത്തുന്ന അച്ഛനെ അവതരിപ്പിക്കുമ്പോഴും ഒരു തുടർക്കഥയിലെ ശേഖരൻകുട്ടി ഉറക്കെച്ചിരിക്കുമ്പോഴും വിശ്വത്തിന്റെ നീട്ടിയ കൈക്കുളളിൽ ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ ഒതുങ്ങിക്കൂടുന്ന ഉമയെ അവതരിപ്പിക്കുമ്പോഴും ഒക്കെ ശാരദയുടെ എഴുത്തിന്റെ സാധന നമുക്കു തിരിച്ചറിയാനാകുന്നു.
വിതഃ ഉണ്മ
വില ഃ30രൂപ.
Generated from archived content: book3_mar.html Author: gk_rammohan