ശ്രീനി ബാലുശ്ശേരി രചിച്ച ‘നിർമ്മല്ലൂർക്കാട്ടിലെ വിരുന്നുകാർ’

ശാന്തിയും സമാധാനവും നിറഞ്ഞുനിന്ന നിർമ്മല്ലൂർ കാട്ടിൽ മുളച്ചുപൊന്തിയ അശാന്തിയുടെയും അതില്ലാതാക്കാൻ ഉക്രയും ബുബ്ബനും നടത്തിയ സാഹസികതയുടെയും കഥയാണ്‌ ശ്രീനി ബാലുശ്ശേരി ഈ നോവലിലൂടെ അനാവരണം ചെയ്യുന്നത്‌. ചിന്നനാടും കൂറ്റനാടുമായി വേഷം മാറിവന്ന രണ്ടു സിംഹങ്ങളായിരുന്നു കാട്ടിലെ കുഴപ്പങ്ങൾക്കെല്ലാം കാരണക്കാർ. അവരുടെ വഞ്ചനയും ചതിപ്രയോഗവുമൊക്കെ അതേ നാണയത്തിൽത്തന്നെ ഉക്രയും ബുബ്ബനും തിരിച്ചടിക്കുന്നു. ഒടുവിൽ ശത്രുക്കൾ തോറ്റു പിൻമാറുന്നിടത്ത്‌ പഴയ ശാന്തിയും സമാധാനവും തിരിച്ചുവരുന്നു. സ്‌നേഹവും പരസ്പര വിശ്വാസവും പ്രകൃതിയുടെ മനോഹാരിതയുമൊക്കെ കൊച്ചുകൂട്ടുകാരുടെ മനസ്സിലേക്കു പകരുകയാണ്‌ ഈ കൃതിയിൽ.

Generated from archived content: book3_jan19_07.html Author: gk_rammohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here