കൃഷ്‌ണദാസ്‌ രചിച്ച ദുബായ്‌പ്പുഴ

ദുബായ്‌പ്പുഴയുടെ ആഴങ്ങളിലൂടെ ഒരു പരുക്കൻകല്ല്‌ വർഷങ്ങളായി നീന്തി നീന്തി ഒരു വെളളാരംകല്ലായി മാറിയപോലെ, മാറിപ്പോയ പരുക്കൻ ശബ്‌ദക്കാരനായ വിജയനിൽ നിന്ന്‌ മന്ദിരത്തിന്റെ ചില്ലു ജാലകത്തിലൂടെ നോക്കുമ്പോൾ മനോഹരമായൊരു ചിത്രക്കാർഡായി ദുബായ്‌പ്പുഴ താൻ നടന്നുതീർത്ത വഴികളിലേൽപ്പിക്കുന്ന ആഘാതങ്ങളും വേദനയും നമ്മുടെ മനസ്സിലേക്ക്‌ ഗ്രന്ഥകാരനായ കൃഷ്‌ണദാസ്‌ പകർന്നേകുന്നു. ഹരിക്കേൻലാമ്പിന്റെ പ്രകാശവുമായി ഇഴഞ്ഞുപോകുന്ന വഞ്ചികളും മാറ്റങ്ങളുടെ നിലയ്‌ക്കാത്ത ഘോഷയാത്രയിൽ അനാഥനായൊരു ഒട്ടകം മുടന്തിവരുന്നതും അതിനു പെപ്‌സി നല്‌കി മുടന്തുമാറ്റി ഓട്ടപ്പന്തയത്തിനു കൊണ്ടുപോകുന്നതും അറബി നാടോടിക്കഥകളിൽനിന്ന്‌ വിശക്കുന്നവന്‌ അന്നവുമായി ബധൂമി ഇറങ്ങിവരുന്നതുമൊക്കെ വർണ്ണിക്കുമ്പോൾ സുവർണ്ണഗീതികളിലെ ദുഃഖാർത്തനായ കവിയെപ്പോലെ അപഹരിക്കപ്പെട്ട ഒരു കാലത്തിന്റെ പ്രതിനിധിയാവുകയാണ്‌ ഗ്രന്ഥകാരൻ.

പ്രസാഃ ഗ്രീൻ

വില – 85 രൂ.

Generated from archived content: book3_aug.html Author: gk_rammohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English