എം.കെ. ഹരികുമാർ രചിച്ച ആത്മായനങ്ങളുടെ ഖസാക്ക്‌

ഒ.വി. വിജയനെ ഖസാക്കിന്റെ ഇതിഹാസകാരനെ യഥാർത്ഥത്തിൽ കണ്ടെത്തണമെങ്കിൽ പ്രപഞ്ചത്തിന്റെ ആന്തര സത്യ സന്ദർഭങ്ങളിലേക്ക്‌ ചുഴിഞ്ഞാനോക്കാതെ വയ്യെന്നാണ്‌. “ആത്മായനങ്ങളുടെ ഖസാ”ക്കിലൂടെ ഗ്രന്ഥകാരൻ വ്യക്തമാക്കുന്നത്‌. തിന്മകളുടെ ലഹരിയിൽ നിന്നകന്നു നിന്നുകൊണ്ട്‌ മുഗ്‌ദ്ധമായ സമാശ്വാസങ്ങളുടെ ആദ്ധ്യാത്മിക ചിഹ്‌നങ്ങൾ തേടുകയാണ്‌ ഒ.വി. വിജയനെന്നും ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. പ്രകൃതിയുടെയും കഥാപാത്രങ്ങളുടെയും കാമനകളുടെയും സമയത്തിന്റെയും സംഗീതത്തിന്റെയും സുരതത്തിന്റെയും മൃതിയുടെയുമൊക്കെ ജാലകങ്ങളിലൂടെ ഖസാക്കിനെ ഹരികുമാർ നോക്കിക്കാണുമ്പോൾ ജൈവാവസ്ഥയുടെ ഒരു പുഷ്പം വിരിയുന്നതായി നമുക്കനുഭവപ്പെടുന്നു

വില ഃ 60 രൂ.

പ്രസാ ഃ ഒലിവ്‌

Generated from archived content: book2_july5_07.html Author: gk_rammohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English