കാരൂർ രചിച്ച ഹരി

കഥയുടെ കാരണവരായിട്ടാണ്‌ കാരൂർ എന്ന അനശ്വര കഥാകാരൻ അറിയപ്പെടുന്നത്‌. പൂവമ്പഴവും മരപ്പാവകളുമടക്കമുള്ള എത്രയോ രചനകൾ അതിനുദാഹരണം. കാരൂർ എഴുതിയ മൂന്നു നോവലുകളിൽ ആദ്യത്തേതാണ്‌ ‘ഹരി’. ഒരു ചെറുകഥയുടെ ശില്പഭംഗിയും ഭവഭദ്രതയും ആ കൃതിക്കുമുണ്ട്‌. ശങ്കരൻ നായരും ഹരിയും കൊച്ചു പെണ്ണമ്മയും കെ.വി നായരും വേലുവും മീനുവുമൊക്കെ പുലരുന്ന ഒരു ലോകം നമുക്കു മുന്നിൽ കാരൂർ അനാവരണം ചെയ്യുന്നു. ലളിതവും മിതത്വവുമാർന്ന ശൈലിയിലൂടെ മനുഷ്യബന്ധങ്ങളുടെ നിഗൂഢതലങ്ങളെ അനുഭവവേദ്യമാക്കുക എന്ന ധർമ്മമാണ്‌ അദ്ദേഹം ഈ കൃതിയിലൂടെ നിർവ്വഹിക്കുന്നത്‌.

പ്രസാ ഃ പൂർണ്ണ

വില ഃ 50രൂ.

Generated from archived content: book1_sep3_07.html Author: gk_rammohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English