കോഴിക്കോട് ആകാശവാണിയിൽ നാടൻ കലാവിഭാഗം പ്രൊഡ്യൂസറായിരുന്നു ഞാൻ. അതിനുമുൻപ് തിരുവനന്തപുരത്ത്. രണ്ടിടത്തും പ്രശസ്‌തരും പ്രഗല്‌ഭരുമായ ധാരാളം എഴുത്തുകാരും കലാകാരൻമാരും. അവരുമായുളള നിത്യസമ്പർക്കം എന്റെ ഔദ്യോഗിക ജീവിതത്തെയും ഗവേഷണ കൗതുകത്തെയും വളരെ സഹായിച്ചു. എന്റെ രചനകളെല്ലാം, ഞാൻ ആകാശവാണിയിലാകയാൽ ഉണ്ടായവയാണ്. ഇപ്പോൾ എഴുതുന്നതും ആ ഓർമ്മകളുടെ പശ്ചാത്തലത്തിലാണ്. മലബാറിലെ നാടൻകലകൾ കേരളത്തിന്റെ പൊതുസ്വത്തായി പൂത്തു തഴച്ചു നിൽക്കുന്നതു കാണാൻ ഇപ്പോഴും എനിക്കു കഴിയുന്നത് കോഴിക്കോട്ടെ ജീവിതം കൊണ്ടാണ്.
Generated from archived content: essay2_april15_08.html Author: g_bhargavanpilla