തൊഴിൽ ചെയ്യുന്നത് ജീവിയ്‌ക്കാനുള്ള വക നേടാൻ മാത്രമാണ്. ജീവിതം കവിയുടേത് കൂടിയായതിനാൽ ജീവിതമില്ലാതെ കവിതയില്ല. ഉപജീവനം കവിതയ്‌ക്ക് ‘സഹായക’മല്ല. ഉപജീവനമില്ലാതെ, കവിതയില്ല എന്നാണു പറയേണ്ടത്. തൊഴിലിൽ തൃപ്തി വേണ്ടുവോളമുണ്ട്. ഇഷ്ടപ്പെട്ട തൊഴിൽ ചെയ്യാൻ അവസരമുണ്ടായി എന്നോ തൊഴിൽ ചെയ്ത് ഇഷ്ടപ്പെട്ടു എന്നോ പറഞ്ഞാൽ ശരി തന്നെ. അതൃപ്തി കവിതയിലൊഴിച്ച് മറ്റൊന്നിലുമില്ല.
Generated from archived content: essay_sept14_07.html