വൈക്കം
എഴുത്തുകാരൻ, പത്രാധിപർ, ചരിത്രാന്വേഷകൻ, സാമൂഹിക ചിന്തകൻ എന്നീ നിലകളിലെല്ലാം അദ്വിതീയനായിരുന്ന വൈക്കം ചന്ദ്രശേഖരൻ നായർ ഒരിക്കൽ മാത്രമേ ‘ഇന്നി’ൽ എഴുതിയിട്ടുളളു. അദ്ദേഹത്തിന്റെ പ്രിയ പുത്രൻ സി.ഗൗരീദാസൻനായർ (ദ ഹിന്ദു) ഉൾപ്പെടെയുളള വൈക്കം കുടുംബാംഗങ്ങൾ ‘ഇന്നി’ന്റെ ഇഷ്‌ടക്കാരാണ്. വൈക്കത്തിന്റെ ജ്വലിക്കുന്ന ഓർമ്മയ്‌ക്കു മുന്നിൽ ‘ഇന്ന്’ നമിക്കുന്നു.
ആർ.വിശ്വനാഥൻ
കവിതയുടെ കാമുകനായ നിരൂപകൻ ഡോ.ആർ.വിശ്വനാഥൻ ഒരിക്കലും ‘ഇന്നി’ൽ എഴുതിയിട്ടില്ല. ‘കവിതക്കുടന്ന’യിൽ എഴുതാമെന്ന ഉറപ്പ് ബാക്കിയാക്കി അദ്ദേഹം പോയി. പൂക്കളെ ഓർമ്മിപ്പിക്കുന്ന ആ മന്ദഹാസവും ദൃഢനിശ്ചയവും ‘ഇന്ന്’ കവർന്നെടുക്കുന്നു.
Generated from archived content: essay6_june7.html