എടുക്കാത്ത നാണയം
സി.വി. ശ്രീരാമൻ
അഭിഭാഷകൻ എന്നത് പ്രവൃത്തി. തൃപ്‌തി കിട്ടുന്നത് കക്ഷിക്ക്. ഒരു കുട്ടി അഞ്ചുരൂപാ നോട്ടുമായി പീടികയിൽ പോയി. പീടികക്കാരൻ പറഞ്ഞു. ഈ നോട്ട് എടുക്കില്ലെന്ന്. കുട്ടി വീട്ടിൽ ചെന്ന് അമ്മയോടു വിവരം പറഞ്ഞു. അമ്മ പറഞ്ഞു നാളെ ഈ നോട്ട് നമുക്ക് വക്കീലിന് കൊടുക്കാം.
മഴയെപ്പറ്റി പത്തിലെത്താത്ത വാക്യങ്ങൾ
ജോസ് പനച്ചിപ്പുറം
മഴയെപ്പറ്റി പത്തുവാക്യങ്ങൾ എഴുതുക എന്നതാണ് ഗൃഹപാഠം. എത്രയോ നേരമായി മഴ പെയ്യുകയാണ്. കുട്ടി ഗൃഹപാഠം ചെയ്യാനായി പേന തുറന്ന് മഴ എന്നെഴുതിയപ്പോൾ പത്തിലേറെ മുനയുളള കാറ്റും മഴയും ഇരച്ചു കയറിവന്നു.
പിറ്റേന്ന്, കുട്ടിയുടെ വീട് കാലവർഷക്കെടുതിയുടെ ചിത്രങ്ങളിലൊന്നായി പത്രത്തിൽ വീണുകിടന്നു.
Generated from archived content: essay2_feb10_06.html