കെ.ബാബു ജോസഫ്‌ രചിച്ച പരിണാമം സിദ്ധാന്തമല്ല, നിയമമാണ്‌

പരിണാമവാദത്തെ അടിസ്ഥാനമാക്കിയുള്ള ശാസ്‌ത്രീയാന്വേഷണമാണ്‌ ഡോ.കെ.ബാബു ജോസഫ്‌ എഴുതി ‘പരിണാമം സിദ്ധാന്തമല്ല, നിയമമാണ്‌’. 12 ലേഖനങ്ങളാണുള്ളത്‌. ജീവശാസ്‌ത്രം, ഭൗതീകശാസ്‌ത്രം, ഗണിതശാസ്‌ത്രം എന്നീ ശാസ്‌ത്രവിഷയങ്ങൾ അപഗ്രഥിക്കാനാണ്‌ ശ്രന്ഥകാരൻ ശ്രമിക്കുന്നത്‌. ലോകപ്രശസ്‌ത ശാസ്‌ത്രജ്ഞൻമാരുടെ ശാസ്‌ത്ര സംഭാവനകളെ വിശകലനം ചെയ്യുന്നതിൽ സ്വതന്ത്ര സമീപനമാണ്‌ ബാബു ജോസഫ്‌ സ്വീകരിച്ചിട്ടുള്ളത്‌. മനുഷ്യന്റെ ജൈവപരമായ ഘടനയിലെ ശാസ്‌ത്രീയമാറ്റം, കാലം, ചലനം തുടങ്ങിയ പ്രകൃതിനിയമങ്ങളുമായി ബന്ധപ്പെടുത്തി പരിണാമപ്രക്രിയയെ പരിശോധിക്കുന്നു. സൈദ്ധാന്തിക തലത്തിലല്ല, ശാസ്‌ത്രത്തിന്റെ മുന്നേറ്റം; അതു തികച്ചും പ്രകൃതി നിയമങ്ങൾക്കു വിധേയമാണ്‌. ലിംഗഭേദത്തിന്റെ പൊരുൾ തേടുമ്പോഴും ജ്യോതിഷം ശാസ്‌ത്രമല്ല എന്ന നിഗമനത്തിൽ എത്തുമ്പോഴും ഗ്രന്ഥകാരൻ ഉന്നയിക്കുന്ന ശാസ്‌ത്രീയവാദങ്ങൾ പുതിയ പാഠങ്ങളാണ്‌. ശാസ്‌ത്രവിഷയങ്ങളോടുള്ള സാധാരണക്കാരുടെ സമീപനം കേവലമായ അറിവിന്റെ ഫലമാണ്‌. പ്രകൃതിയുമായി അതിനെ ബന്ധപ്പെടുത്തി ഭൗതികശാസ്‌ത്രത്തിന്റെ വെളിച്ചം യാഥാർത്ഥ്യബോധത്തോടെ ഉൾക്കൊള്ളാൻ നാം തയ്യാറാകുന്നില്ല. ഈ അവസ്ഥ ഉണ്ടാക്കുന്ന ഇരുൾ ഇല്ലാതാക്കി ശാസ്‌ത്രീയവീക്ഷണത്തിന്റെ പുതുപാത തുറക്കാൻ പ്രയോജനപ്പെടുന്നു, ശ്രദ്ധേയമായ ഈ കൃതി.

Generated from archived content: book1_feb15_07.html Author: erumely_parameswaranpilla

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here