ഗുരുപൂജ

ഇനിയിവൻ

സർഗസിദ്ധി പൊലിഞ്ഞവൻ

കവിതയാലടരാടാനശക്തൻ,

പെരിയ സർക്കാർസമിതികൾക്കൊന്നിനും

പരിഗണിക്കപ്പെടാത്തോനശാന്തൻ,

എങ്കിൽ നാമിവനെത്രയും വേഗം

അന്ത്യകർമ്മത്തിന്നാമുഖമുദ്രയായ്‌

നൽകിടാം ഗുരുപൂജ; പൊന്നാടയാൽ

ഉളള വീര്യവുമൂതിക്കെടുത്താം.

Generated from archived content: poem1_july_05.html Author: eezhacheri_ramachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English