താങ്ങുകൃഷിക്കാർ

നല്ലതുപോലെ

നടക്കാനെനിക്കാകു-

മെന്നാ ശഠിച്ചു

കുതറുന്ന മന്ത്രിയെ,

ഇല്ല, വിടി, ല്ലവശൻ ഭവാ,

നെന്നതാ രണ്ടുവശത്തുമായ്‌

താങ്ങുന്നു മൂന്നുപേർ.

ചാനൽ മിഴികളിലേയ്‌ക്കതാ പല്ലിളി-

ച്ചാരെയോ വെല്ലുവിളിക്കുകയാണവർ.

Generated from archived content: poem11_dec21_07.html Author: eezhacheri_ramachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here