ഉപദേശം

 

 

‘ചിരിക്കുന്നിട’
‘മിരിക്കുന്നിട’-

മിപ്രകാരം രണ്ടുപേരാ-
ണിടച്ചേരി തട്ടകത്തിൽ
നടനമോഹിനിമാർ.

രണ്ടുപേരും മാറ്റുരയ്‌ക്കും

മൽസരത്തിനു സാക്ഷിയാകാൻ
വൻജനാവലി, വന്നു നഗരം
കോൾമയിർക്കൊണ്ടൂ.

ചിരിക്കുന്നിടമാദ്യമെത്തി
പൊടിപൊടിച്ചാൾ; ജനം പക്ഷേ

പുകയ്‌ക്കാനുളളിടം തേടി
പുറത്തേയ്‌ക്കോടി.

ഇരിക്കുന്നിടമൊടുക്കം വ-
ന്നരങ്ങിൽ പിന്തിരിഞ്ഞാടി-
ത്തകർത്താൾ, ജനമവൾക്കൊപ്പം
താളമിട്ടാടി,

ചിരിക്കുന്നിട, മിരിക്കുന്നിട-
മിവർ തങ്ങളിലുളള ഭേദം

കരക്കാർക്കും ജൂറിമാർക്കും
തികച്ചും ബോധ്യം.

“ജയം, മൂലം മറക്കാതു-
ളളവർക്കെന്നു”മിതെന്നതത്ത്വം

പുരസ്‌കാരം കൊടുക്കുമ്പോൾ
മന്ത്രിയും ചൊല്ലീ.

Generated from archived content: poem11_aug.html Author: eezhacheri_ramachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here