രചനയുടെ കരുത്തുകൊണ്ടുമാത്രം വിശ്വവിഖ്യാതരായ മലയാളത്തിലെ എഴുത്തുകാർ കൈവിരലിൽ ഒതുങ്ങുന്നവരേ ഉളളൂ. അവരിൽ പ്രമുഖനാണ് ഇപ്പോൾ യാത്രയായ ഒ.വി.വിജയൻ. അർഹിക്കുംവിധം അദ്ദേഹത്തെ ആദരിക്കാഞ്ഞതിന്റെ പശ്ചാത്താപത്തിൽനിന്ന് സാഹിത്യ സാംസ്‌കാരിക സ്ഥാപനങ്ങൾക്ക് എങ്ങനെയാണ് മോചനം ലഭിക്കുക? ഒ.വി.വിജയൻ എന്ന സ്വന്തം എഴുത്തുകാരനെ, കാർട്ടൂണിസ്‌റ്റിനെ, സന്ദേഹിയായ ചിന്തകനെ തൊട്ടറിയുന്നതിൽ അനുവാചകർ പരാജിതരായില്ലെന്നതാണ് ഏക ആശ്വാസം.
‘ഇന്നി’നോട് അളവറ്റ വാത്സല്യമായിരുന്നു ഒ.വി.ക്ക്. ചോദിച്ചപ്പോഴൊക്കെ രചനകൾ തന്നു. ‘ഇന്നി’ന്റെ മിക്ക വിശേഷാൽ പതിപ്പുകളെയും രചനകൊണ്ട് അദ്ദേഹം ത്രസിപ്പിച്ചു. ‘ഇന്നി’ന്റെ പതിനൊന്നാം പിറന്നാൾ കഥാപ്പതിപ്പിൽ അദ്ദേഹം എഴുതിയ യാത്ര എന്ന കഥ സ്‌മരണാഞ്ഞ്‌ജലിയായി ചുവടെ.
– എഡിറ്റർ
Generated from archived content: edit_may17.html