‘എത്രയായാലും മനുഷ്യരല്ലേ?’

ഒരു ഇൻലൻഡ്‌ മാസിക ആദ്യമായി 25-​‍ാം വർഷത്തിലെത്തുകയാണ്‌. ഒരുപക്ഷേ, ഇതൊരു ലോക റെക്കോഡും കൂടിയാണ്‌.

അടുത്ത ലക്കം ഉണ്ടാവുമോ എന്ന ഉത്‌​‍്‌ക്കണ്‌ഠ ഒഴിഞ്ഞ ഒരു നിമിഷവും ഒരു കുഞ്ഞുമാസികയ്‌ക്കും ഉണ്ടാവില്ല. എങ്കിലും, എങ്ങനെയൊക്കെയോ (അല്ല, അക്ഷരപ്രണയികൾ പകർന്നുതന്ന സ്‌നേഹം ഇന്ധനമാക്കി) ‘ഇന്ന്‌’ കാൽനൂറ്റാണ്ടിലേയ്‌ക്ക്‌.

കൃതജ്ഞതാനിർഭരമായ മനസ്സോടെ എല്ലാ സുമനസ്സുകളെയും ഓർക്കുന്നു. ഈ ലക്കം മേനിക്കടലാസ്സിൽ, വർണ്ണപ്പൊലിമയിൽ…. മാപ്പ്‌… ലാളിത്യം വെടിയുകയല്ല വിശേഷാവസരങ്ങളിൽ അല്‌പം ആഘോഷം ക്ഷന്തവ്യമല്ലേ? ചങ്ങമ്പുഴ ഓർമ്മപ്പെടുത്തിയപോലെ നമ്മളും ‘എത്രയായാലും മനുഷ്യരല്ലേ?’

Generated from archived content: edit_feb10_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here