കെ.പി.നാരായണ പിഷാരടി, ഇ.കെ.നായനാർ

കെ.പി.നാരായണ പിഷാരടി

ജ്ഞാനഗർവ്വില്ലാതെ, കുട്ടികളെപ്പോലെ വെളിച്ചം വിതറുന്ന മുഖവുമായി നമുക്കിടയിൽ പുലർന്ന പണ്‌ഡിതശ്രേഷ്‌ഠനാണ്‌ കെ.പി.നാരായണ പിഷാരടി. ജീവിതപ്രേമം തികഞ്ഞ ആസ്‌തികനും ശുഭാപ്‌തി വിശ്വാസിയുമായ അദ്ദേഹത്തിന്റെ മുഖപ്രസാദം പ്രത്യാശ നശിച്ച മനസ്സുകൾക്ക്‌ പുനഃരുജ്ജീവനൗഷധമായി. ഷാരടി മാഷ്‌ക്ക്‌ ‘ഇന്നി’ന്റെ ഗുരുപൂജ.

ഇ.കെ.നായനാർ

സമരത്തിന്റെ പൊരിവെയിലും ഭരണത്തിന്റെ ശീതളിമയും ഒരേ നിസ്സംഗതയോടെ ഏറ്റുവാങ്ങിയ കർമ്മധീരനായ ജനനേതാവാണ്‌ ഇ.കെ.നായനാർ. ലോകത്തെവിടെയായാലും അദ്ദേഹം നിസ്വവർഗ്ഗത്തിന്റെ പ്രതിനിധിയാണെന്നത്‌ അദ്ദേഹത്തിനും ജനങ്ങൾക്കും ഒരുപോലെ ബോദ്ധ്യമുണ്ടായിരുന്നു. അർത്ഥപൂർണ്ണമായി ജീവിക്കുമ്പോഴും ജീവിതം ഒരു വലിയ ഫലിതം കൂടിയാണെന്നു അക്ഷരസ്‌നേഹിയായ അദ്ദേഹത്തിനറിയാമായിരുന്നു. ശരിയെന്നുറപ്പുളള സത്യങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളുടെ ഭാഷയിൽ നിർഭയം പറഞ്ഞ ജനങ്ങളുടെ സ്വന്തം നായനാർക്ക്‌ ‘ഇന്നി’ന്റെ അഭിവാദനങ്ങൾ.

Generated from archived content: edit2_may.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English