ഒന്നുമല്ലാത്ത ഒരു സ്ഥലത്ത് ബ്രഷ് ചെന്ന് കുറച്ചുകഴിയുമ്പോൾ ഒരു രൂപം, ഭാവം, അർത്ഥം ഒക്കെ ഉണ്ടാകുമ്പോൾ ആനന്ദം തോന്നുക സ്വഭാവികം. ഒരാൾ പാടിത്തുടങ്ങുമ്പോൾ ആ നിമിഷം മുതൽ മൗനമായിരുന്ന ഒരു സ്ഥലം സജീവമാവുന്നതുപോലെ.
ആർട്ടിസ്‌റ്റ് നമ്പൂതിരി
വേദപ്രമാണങ്ങളനുസരിച്ച്, ജാതിക്കോ അയിത്തത്തിനോ സാധൂകരണമില്ല. ഇഷ്ടമുള്ള ആർക്കും ഭഗവാനെ ആരാധിക്കാം. അതു തടയാൻ ഒരു വേദപ്രമാണവുമില്ല. ഉണ്ടെങ്കിൽ ഏതു മന്ത്രം, ഏതുവേദം എന്ന് തന്ത്രിമാർ പറഞ്ഞുതരട്ടെ.
വിഷ്ണുനാരായണൻ നമ്പൂതിരി
സാഹിത്യരചന ഗ്രേറ്റ് ആർട്ടാണ്. അതിനു താഴെയാണ് മറ്റു കലകളെല്ലാം. ഇപ്പോഴത്തെ ചില സാഹിത്യകാരന്മാർ സിനിമാനടൻമാർക്കും രാഷ്ര്ടീയക്കാർക്കും വേണ്ടി പ്രശംസാപത്രങ്ങൾ എഴുതി വായിക്കുന്നതു കാണുമ്പോൾ എന്റെ തൊലി പൊള്ളിപ്പോകാറുണ്ട്.
പുനത്തിൽ കുഞ്ഞബ്ദുള്ള
Generated from archived content: eassy6_dec21_07.html