റേഡിയോ സ്‌റ്റേഷനിലേക്ക് കുട്ടികൾ എസ്‌കർഷൻ വരും. അദ്ധ്യാപകർ ആദ്യം എന്നെയാണ് വന്നു കാണുക. ഞാനാണ് മേലധികാരി എന്നാണ് അവരുടെ വിചാരം. ഈ അനുഭവത്തിൽ നിന്നാണ്, “എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ…” എന്ന വരികൾ ഉണ്ടായത്.
അക്കിത്തം
ഒരു വാക്കുകൊണ്ട് അനേകം വാക്കുകളുടെ അർത്ഥലോകം സൃഷ്ടിക്കുന്ന ധ്വനിപ്പിക്കലിന്റെ കാല കാരൂരിനോളം പിന്നൊരാളിൽ ഫലിക്കുന്നത് സി.വി ശ്രീരാമനിലാണ്.
കെ.സി നാരായണൻ
യൂറോപ്പിലെ സൂപ്പർ മാർക്കറ്റിൽ കിട്ടുന്ന മുറിവിനുള്ള മരുന്ന് കറ്റാർവാഴപ്പോളയുടെ നീരാണ്. ഈ മരുന്ന് 35 രൂപ കൊടുത്ത് വാങ്ങാൻ നമുക്കു മടിയില്ല. വീട്ടുമുറ്റത്ത് നാം കറ്റാർവാഴ നടില്ല.
ഒ.എൻ.വി
നാലായിരത്തോളം അനാഥമന്ദിരങ്ങൾ കേരളത്തിലുണ്ടെന്നു കേൾക്കുന്നു. പുഴകൾ വറ്റിയെങ്കിലും ആ മന്ദിരങ്ങളിലെല്ലാം കണ്ണീർത്തടങ്ങൾ ഉണ്ടെന്നതാണ് എന്റെ സങ്കടം.
ഡി. വിനയചന്ദ്രൻ
Generated from archived content: eassy3_feb2_08.html
Click this button or press Ctrl+G to toggle between Malayalam and English