ഫാറൂഖ്‌ ഇ.മുഹമ്മദ്‌ രചിച്ച നിലാപെയ്‌ത്ത്‌

കവിതയുടെ പുത്തൻലാവണ്യ ശാസ്‌ത്രത്തിന്റെ മേച്ചിൽപ്പുറങ്ങളിലേക്ക്‌ സങ്കോചത്തോടെയാണെങ്കിലും, ആത്മധൈര്യത്തോടെ നടന്നു നീങ്ങുകയാണ്‌ ഫാറൂഖ്‌ ഇ. മുഹമ്മദ്‌ ‘നിലാപെയ്‌ത്തി’ലൂടെ. പ്രണയപർവ്വം, ആത്മീയതീർത്ഥം, സാമൂഹ്യപാഠം, സ്‌മരണാസർഗ്ഗം എന്നിങ്ങനെ 4 ഖണ്‌ഡത്തിലായി 94 കവിതകൾ. ആശയവിനിമയം എന്നതിലുപരി അനുഭവസാക്ഷാത്‌കാരമെന്ന സോദ്ദേശ്യ ലക്ഷ്യത്തെയാണ്‌ കവി സാർത്ഥകമാക്കാൻ ശ്രമിക്കുന്നത്‌. ധാർമ്മികതയും നൈതികതയും വ്യത്യസ്‌ത ധ്രുവങ്ങളിൽ വർത്തിക്കേണ്ടവയല്ലെന്നും അവയുടെ പാരസ്‌പരിക സംയോജനം സർഗ്ഗാത്മകമായ അനുകൂലതകളിലേക്ക്‌ നമ്മെ നയിക്കുമെന്നും കവി സൗമ്യമായി ഓർമ്മിപ്പിക്കുന്നു. ആശയങ്ങളുടെ ആവിഷ്‌കരണത്തെളിമയിലേക്കെത്താൻ അനുകൂലമായ കാവ്യഭാഷാശൈലി സ്വായത്തമാക്കിയിരുന്നുവെങ്കിൽ ‘നിലാപെയ്‌ത്തി’ന്റെ നിലാസാധകം കുറേക്കൂടി ഹൃദ്യമാകുമായിരുന്നു.

പ്രസാഃ മിസ്‌ന. വില ഃ 40 രൂ.

Generated from archived content: book5_dec.html Author: dr_p_murali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here