സി. എം. നാരായണൻ രചിച്ച ഉണ്ണികൃഷ്ണക്കുറുപ്പ്‌ വിടപറഞ്ഞ ദിവ്യഗായകൻ

കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറിപ്പിന്റെ അനശ്വരതയെ അടയാളപ്പെടുത്തലാണ്‌ ഈ കൃതിയിലൂടെ സി. എം. നാരായണൻ നിർവഹിച്ചിട്ടുള്ളത്‌. കുറുപ്പിന്റെ ഗാനമാർഗ്ഗങ്ങളുടെ സവിശേഷതയുടെ വിശേഷങ്ങളാണ്‌ ഈ കൃതിയെ വേറിട്ടുനിർത്തുന്നത്‌. മഹാനടൻമാരുടെ അഭിനയത്തികവിന്‌ കുറുപ്പിന്റെ പാട്ട്‌ എത്രത്തോളം പിൻബലമേകി എന്ന അന്വേഷണം ഈ പുസ്‌തകത്തിന്റെ ധന്യതകളിലൊന്നാണ്‌. മനശാസ്‌ത്ര വിശകലന സ്വഭാവമാർന്ന കലാപഠനം എന്ന നിലയ്‌ക്കാണ്‌ രചനയെങ്കിലും ആ പാതയിലൂടെ മെച്ചത്തിൽ മുന്നേറാൻ നാരായണനു സാധിച്ചിട്ടും ഇല്ല. കഥകളിമേഖലയിലെ മികച്ച കലാകാരന്മാരുടെ സ്‌മരണയാണ്‌ ഈ പുസ്‌തകത്തിന്റെ ധന്യത. കഥകളിക്കാർ അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്‌.

പ്രസാഃ വാഴേങ്കട ട്രസ്‌റ്റ്‌

വിലഃ 90 രൂ

Generated from archived content: book5_sept07_06.html Author: dr_np_vijayakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here