ചെറുകാടിന്റെ 16 ഏകാങ്കങ്ങളുടെ സമാഹാരമാണിത്. മുളങ്കൂട്ടം, കൊടുങ്കാറ്റ്, ഭദ്രദീപം, സിദ്ധവിദ്യാലയം തുടങ്ങിയവ ഏറെ ശ്രദ്ധേയം. കൂട്ടുകുടുംബത്തകർച്ചയുടെ തേങ്ങലുകൾ, ജന്മിത്വത്തിനും ചൂഷക സ്‌കൂൾ മാനേജർമാർക്കുമെതിരെ ഉണർവ്വ്, സ്വാതന്ത്ര്യാഭിവാഞ്ഞ്‌ഛ എന്നിവ കഥാപാത്രങ്ങളിലൂടെ അവതീർണ്ണമാകുന്നു. അവർ കേരളീയ സമൂഹത്തിന്റെ ഒരു കാലഘട്ടത്തിലെ ഉല്‌പതിഷ്‌ണുത്വത്തിന്റെ വക്താക്കളാണ്. സമസ്‌ത ജീവിതമേഖലകളിലും സംഭവിച്ച ഉണർവ്വിന്റെ സാന്നിദ്ധ്യമാണ് ചെറുകാട് വിളിച്ചറിയിക്കുന്നത്.
പ്രസാഃ ശക്തി
വില – 125 രൂ.
Generated from archived content: book1_july.html Author: dr_n_rajan