ജ്ഞാനപ്പാന

ഡോ. എം.എം. ബഷീർ

ആര്‌ എന്തു ചെയ്താലും പറഞ്ഞാലും എന്റെ ഉമ്മ കവിത പറയും. ഉമ്മ ചൊല്ലാറുണ്ടായിരുന്ന പാട്ടിന്റെ ജീവനചലനം എന്റെ കുട്ടിക്കാല ഓർമ്മകളിൽ ഇപ്പോഴും നിറയുന്നു.

രണ്ടുനാലുദിനം കൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടത്തുന്നതും ഭവാൻ

കണ്ടു കണ്ടങ്ങിരിക്കും ജനത്തിനെ

കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ

സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചും

നാണം കെട്ടു നടക്കുന്നിതു ചിലർ…

ഉമ്മ ചൊല്ലിനടന്ന കവിത പൂന്താനത്തിന്റെ ജ്ഞാനപ്പാനയാണ്‌ എന്നു ഞാൻ മനസ്സിലാക്കിയത്‌ വർഷങ്ങൾക്കുശേഷം. സ്‌കൂളിൽ പോയിട്ടില്ലാത്ത നാട്ടുമ്പുറത്തുകാരിയായ ഉമ്മയ്‌ക്ക്‌ ജ്ഞാനപ്പാന കിട്ടിയതെങ്ങനയോ! അപാരാന്ധകാരത്തിൽ ഒറ്റയ്‌ക്കിരിക്കുമ്പോൾ ആ വാങ്ങ്‌മയം എന്നെ കരയിക്കുന്നു.

(വൈകി കിട്ടിയതിനാൽ ‘കവിതക്കുടന്ന’യിൽ കയറാതെ പോയ രചനയാണിത്‌ – എഡിറ്റർ)

Generated from archived content: essay1_aug7_07.html Author: dr_mm_basheer

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here