ബെന്യാമിന്റെ 14 ചെറുകഥകളുടെ സമാഹാരമാണിത്. കുറ്റബോധത്തിന്റെയും ആത്മവിചാരണയുടെയും നിരന്തരവും അപാരവുമായ സംഘർഷത്തിൽ പിടയുന്ന മനുഷ്യമനസ്സിന്റെ ഉൾവിളികൾ ലോകത്തിന്റെ വിചാരണകളിൽ നിന്നു രക്ഷപ്പെട്ടാലും സ്വന്തം മനഃസാക്ഷി മാപ്പു തരില്ല എന്ന അറിവ് ഈ കഥകളിലുണ്ട്. വായനക്കാരനിലേക്കും ഈ അറിവൊരു ഭാരമായി കടന്നുവരുന്നു. സ്‌നേഹം എന്താണെന്ന് അന്വേഷിച്ചലയുന്ന ഒരുപറ്റം മനുഷ്യരെ ഇവിടെ കണ്ടെത്താം. കഥാകൃത്തിന്റെ പ്രവാസാനുഭവങ്ങൾ ഈ കഥകൾക്ക് തീവ്രതയേറ്റുന്നു. മലയാള ചെറുകഥയുടെ ലോകത്ത് ഈ പുതിയ കഥാകൃത്ത് വ്യത്യസ്‌തനായി നില്‌ക്കുന്നു. ഭാഷയിൽ ഒരു പ്രബന്ധസ്വഭാവം കടന്നുവരുന്നത് തുടക്കക്കാരന്റെ ഇടർച്ചയായി സ്വീകരിക്കാം.
പ്രസാഃ മൾബെറി. വില ഃ 44 രൂ.
Generated from archived content: book1_jan29.html Author: dr_miniprasad