ആദിവാസം

ആദിവാസത്തിൽ നിന്നാണീ

ഭൂമി ഉർവ്വരയായതും

അന്നമായ്‌ വിശ്വബന്ധത്തിൻ

ഉൺമ നമ്മളറിഞ്ഞതും.

അതുവെട്ടിയകറ്റുമ്പോൾ

മുറിയും ജീവനാഡികൾ

മണ്ണിന്നാത്മാവിലേയ്‌ക്കാഴ്‌ന്നൊ-

രാദിവേരുകളൊക്കെയും.

Generated from archived content: poem1_mar.html Author: divakaran_vishnumangalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English