വിജ്ഞാനം

ഞാനേ പോരും എന്നൊരു ചിന്തയി-

തെന്നിൽ പെരുകുമ്പോൾ

എന്റെയകത്തെയഹം ബോധത്തെ

കണ്ടു ചിരിപ്പൂ നീ

മദിച്ചുയർന്നു പറന്നെന്നാലും

മടക്കമുണ്ടാകും

മരണംവന്നീ മണ്ണിലടിഞ്ഞാൽ

സകലരുമൊന്നാകും.

സർവ്വചരാചര സ്‌നേഹം തീർക്കും

നിൻ ചൈതന്യത്തിൻ

വിശുദ്ധബന്ധം കാണുവതൊന്നേ

എനിക്കു വിജ്ഞാനം.

Generated from archived content: oct_poem7.html Author: divakaran_vishnumangalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here