എനിക്കു ജീവിതം ഓർമ്മച്ചെപ്പിൽ
നിറച്ച താംബൂലം പകുത്തെടുത്തു
ചവച്ചുരസിക്കാം നെറികേടിൽ തുപ്പാം.
എനിക്കു കവിതകൾ നേരിനുനേരെ
ഉരച്ച തീപ്പെട്ടി കറുത്തകാല-
ക്കന്മഷമെല്ലാം കനലിലെരിച്ചിടാം.
Generated from archived content: aug_poem4.html Author: divakaran_vishnumangalam