ലോകസിനിമയിലെയും ഭാരതീയ സിനിമയിലെയും മികച്ച ചില സൃഷ്‌ടികളെയും സ്രഷ്‌ടാക്കളെയും നോക്കിക്കാണുകയാണ്, കഥാകൃത്തും നോവലിസ്‌റ്റും തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്‌ണൻ.
ബുനുവലും ഫെല്ലിനിയും കുറസോവയും എം.ടിയും പത്മരാജനും ഇതിൽ ഇടം തേടുന്നു. സിനിമയിലെ വൻ തിരയിളക്കങ്ങളിൽ നിന്ന് ചില ചെറിയ, ചെറിയ കുമിളകൾ പിടിച്ചെടുത്ത് ആവിഷ്‌കരിക്കുകയാണ് ബാലകൃഷ്‌ണൻ. സിനിമയെക്കുറിച്ചുളള എഴുത്ത് വളരെ പരിമിതമായ നമ്മുടെ ഭാഷയിൽ ഇത്തരം കൃതികളുടെ പ്രസക്തി ഏറെയാണ്. എങ്കിലും ആഴത്തിലുളള കാഴ്‌ചകളല്ല ഇവയെന്നത് ഗൗരവമായ വായന ലക്ഷ്യമാക്കുന്നവരെ ഒരുവേള നിരാശപ്പെടുത്തിയേക്കും.
പ്രസാഃ പാപ്പിയോൺ
വില ഃ 70 രൂ.
Generated from archived content: book2_sep.html Author: dineshan_karippilli