റവ്യൂ ഹർജി

ഈയിടെ ആത്മഹത്യചെയ്ത

പാവം കർഷകനാണ്‌ ഞാൻ

എന്റെ പടം താങ്കൾ

പത്രത്തിലും ചാനലിലും

കണ്ടുകാണുമല്ലോ

കിട്ടാക്കടം എഴുതിത്തള്ളുമെന്ന

വാർത്ത വായിച്ചപ്പോൾ

ഒരിക്കൽക്കൂടി

ഈ മനോഹര തീരത്ത്‌

അല്പനാൾ കഴിയാൻ

മോഹം.

Generated from archived content: poem7_dec21_07.html Author: dheerapalan_chalipad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English