പോരുന്നോ
തനിക്കുപോരാത്തതുകൊണ്ടോ
താൻപോരിമ കൊണ്ടോ
തനിച്ചു പോരുന്നോ?
തീയും വെള്ളവുമല്ലെങ്കിൽ
തിണ്ണയിൽ എന്റെ ഇടതുവശം ഇരിക്കാം
തീയും വെള്ളവുമാകുമ്പോൾ
കാട്ടിലേക്കും കടലിലേക്കും
പോകാതെ എന്റെ അടുപ്പിൽ
പ്രവേശിക്കാം
എന്താണു പാകം ചെയ്തതെന്ന്
മിണ്ടരുത്, വായനക്കാരൻ പറയട്ടെ.
Generated from archived content: poem1_sept14_07.html Author: d_vinayachandran