അമാലന്മാർ

പണ്ട്‌ വയനാട്ടിൽ

അടിയാളരെ

ലേലം ചെയ്‌തിരുന്നു.

അടിയോടികളും

നെടുങ്ങാടികളും

അടിമകളെ കയ്യാളരും

കാവൽക്കാരും ആക്കി.

ഇന്ന്‌ ബിരുദധാരികൾ സ്വയം

അടിമകൾ ആകുന്നു.

തിരുമുല്‌പാടന്മാരുടെയും

കോവിലകത്തെ കണക്കപ്പിളളമാരുടെയും

അമാലന്മാരായി

ഹായ്‌ ഹായ്‌ വിളിക്കുന്നു.

Generated from archived content: poem1_april15_08.html Author: d_vinayachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English